മണ്ണിലെ സുഗന്ധിത സരസ്സല്ലെയോ...
വിണ്ണിലെ മധിയിലും അഴകല്ലെയോ...
കണ്ണിലെ മണി പോലെ പ്രിയമല്ലെയോ...
എന്നിലെ കൊതി ത്വൈബ പതിയല്ലെയോ...
കാരുണ്യ കനിയുടെ കേതാരമിവിടെയോ...
കാമിലാം നബിയുടെ പൂന്തോട്ടമിവിടെയോ...(2)
മദീനയാ... മദീനയാ... മനസ്സിൻ മണിവിളക്ക്...
മദദിനായ് മദ്ഹിൽ മനം കൊടുക്ക്...
മദീനയാ... മനസ്സിൻ മണിവിളക്ക്...
മദദിനായ് മദ്ഹിൽ മനം കൊടുക്ക്...
(മണ്ണിലെ സുഗന്ധിത...)
തുടിക്കും ഹൃദയങ്ങൾ തേടിയലഞ്ഞു...
മിടിക്കും മിടിപ്പുകൾ പാടി പറഞ്ഞു...(2)
യാ സനദീ... നബിയേ സയ്യിദീ... (2)
ഇഹവും പരവും ജയ സരണി...
ഇരവും പകലും ഗുണ സുവനി...(2)
മദീനയാ.... മദീനയാ... മനസ്സിൻ മണിവിളക്ക്...
മദദിനായ് മദ്ഹിൽ മനം കൊടുക്ക്...
മദീനയാ... മനസ്സിൻ മണിവിളക്ക്...
മദദിനായ് മദ്ഹിൽ മനം കൊടുക്ക്...
(മണ്ണിലെ സുഗന്ധിത...)
ഉദിക്കും ബദ്റിന്റെ കതിരല്ലെയോ...
വിധിക്കും ദിവസത്തിൻ തണിയല്ലെയോ...(2)
യാ സനദീ... നബിയേ സയ്യിദീ...(2)
പടപ്പിൻ പൊരുളെ പനി മതിയേ...
പടച്ചോൻ തരുളായ് കനിഞ്ഞവരേ...(2)
മദീനയാ... മദീനയാ... മനസ്സിൻ മണിവിളക്ക്...
മദദിനായ് മദ്ഹിൽ മനം കൊടുക്ക്...
മദീനയാ... മനസ്സിൻ മണിവിളക്ക്...
മദദിനായ് മദ്ഹിൽ മനം കൊടുക്ക്...