താരാജാലം താഴെ വരുന്നൊരു

 താരാജാലം താഴെ വരുന്നൊരു

ത്വാഹ നിലാവൊളിയേ...

പാരാവാരം തേനൊഴുകുന്നൊരു

സ്നേഹമുഖം തെളിയേ...

സ്വരമൊരു സ്വർഗ്ഗപ്പൂന്തോട്ടം

സുഖരസമത് കേൽപ്പൂ...

സാന്ത്വന മൊഴുകും ആ നോട്ടം

സൽഗുണമേ പൂക്കൂ...

തിരുദേഹം ചന്ദമിൽ ചന്ദനഗന്ധ

മികന്ധ സുഗന്ധമദേ ഗന്ധ സുഗന്ധമദേ

മികന്ധ സുഗന്ധമദേ...


(താരാജാലം...)


ശരറാന്തൽ മിന്നും കണ്ണിൽ

തെളിയും കുസുമങ്ങൾ...

ശരമേന്തീവന്നവർ കണ്ടൊരു

കനിവിൻ വർണ്ണങ്ങൾ...

ശിശിരം ആ വിരലിൻ സ്പർശം

ശിശുപോലൊരു ചിരിതൻ ഹർഷം...(2)

ശലഭങ്ങൾ പാറും ശിഖരം ശാശ്വതമേ...

ത്വയ്യിബീൻ ത്വാഹിരീൻ ത്വാഹ മുബശ്ശിരീൻ...

ത്വാഹ മുബശ്ശിരീൻ...


(താരാജാലം...)


പാൽ വെള്ളകണ്ണിൽ

നീലകലർന്നൊരു കൺമണികൾ...

പവിഴപ്പൂ മുത്തൊഴുകുന്നൊരു

സ്ഫുടമഴകാം ധ്വനികൾ...

റോസാദള മധര പുടങ്ങൾ...

രോമാഞ്ചമിലൊഴുകും പദങ്ങൾ...(2)

റോജാനബി തഴുകും കരങ്ങൾ കാരുണ്യമേ

ത്വയ്യിബീൻ ത്വാഹിരീൻ ത്വാഹ മുബശ്ശിരീൻ

ത്വാഹ മുബശ്ശിരീൻ...


(താരാജാലം...)


യമനീ പട്ടാണോ കൈകൾ

എന്തൊരു മൃദുലതയാ...

ഹിമ വീണൊരു കുളിരാണെങ്കിൽ

ചന്ദന മധുമഴയാ...

കൺ പീലികൾ നീണ്ടവശങ്ങൾ

വെൺ ചേലഴകിന്റെ രസങ്ങൾ...(2)

പൊന്നമ്പിളി ധന്തവിളങ്ങൽ യാ അജബീ

ത്വയ്യിബീൻ ത്വാഹിരീൻ ത്വാഹമുബശ്ശിരീൻ

ത്വാഹമുബശ്ശിരീൻ...

Post a Comment

Previous Post Next Post