മദീന പറഞ്ഞു അനുഗ്രഹ ലോകം..
അതെൻ്റെ ഹബീബ് ജീവിച്ച കാലം..
മദീനയിൽ അന്ന് വരാറുണ്ട് ലോകം..
പ്രപഞ്ചംമദീന ചുംബിച്ച കാലം..
(മദീന)
മുടങ്ങാതെ കേട്ടു മദീനയാ നാദം..
കാതോർത്തിരുന്നു മണൽ തരി പോലും.. (2)
സലാം ചൊല്ലി വന്നു ചലിക്കാത്ത കല്ലും..
അനുഗ്രഹം നേടി മദീനയിൽ കുല്ലും..
ഹബീബൊന്നു വന്നാൽ..
മുഖം കണ്ട് നിന്നാൽ..
മതിമറന്നാരും ഹബീബിലായി ചേരും..
(മദീന)
ഭൂമി പറഞ്ഞു ഹബീബെന്നിലാണ്..
പ്രപഞ്ചം പറഞ്ഞു അതും എൻ്റേതാണ്.. (2)
മദീനത്തെ കാറ്റും മഴയും.. വെയിലും ഹബീബിനെ കാണാൻ അവർ കാത്ത് നിന്നു..
മദീനത്തെ മണ്ണിൽ അനുഗ്രഹം പെയ്തു
അതിൽ നനഞ്ഞീടാൻ സകലതും വന്നു..
(മദീന )
മദീന കൊതിക്കാത്ത ഹൃദയങ്ങളില്ല...
മനസ്സിൽ മദീന കണ്ട് മടുത്തവരില്ല.. (2)
മദീനയെ കണ്ടാൽ.. ഹള്റത്തിൽ ചെന്നാൽ..
അതല്ലാത്തതെല്ലാം മറന്നങ്ങ് പോകും ..
മരണം കൊതിക്കാൻ.. കവിൾ ചേർത്തതുറങ്ങാൻ..
മരതക മണ്ണല്ലതെ സുഖം ഏത് മണ്ണാ..
(മദീന 2)