നേരിന്റെ ദൂതർ ത്വാഹ നബിയ്യിൽ സ്വല്ലള്ളാഹ്...
നേരായ പാത സ്വിറാതെന്നോതിയ
നൂറുള്ളാഹ്...
ജന്നത്താം തിരു റൗള ദുനിയാവിൽ
ചെന്നെത്താൻ വരം വേണെമെൻ ഹയാത്തിൽ...(2)
സുരലോകം വാഴ്ത്തിയ
നൂറൊളിയെ...
സുവർഗ്ഗത്തിൻ രാജ
ശിരോമണിയെ...(2)
(നേരിന്റെ ദൂതർ...)
ഈന്തപ്പന ചോടെ എന്നുടെ
പ്രിയ ഹബീബിൻ ചാരത്ത്...
ഈണമാം മധുര സ്വരം കേട്ട്
വന്നിടുന്നു ഉമ്മത്ത്...(2)
ഇശലിൻ താളം ദഫ് കൊട്ടി
വന്നുവല്ലൊ സ്വഹാബത്ത്...(2)
ഇറയവന്റെ അമറിനാലെ
ഇലൽ മദീന മണി മുത്ത്...
(നേരിന്റെ ദൂതർ...)
പാറിടും പറവക്ക് മീതെ പോയി
അന്ന് നബി മുത്ത്...
പെരിയവന്റെ അജബ് കാണാൻ ചെന്നു അന്ന് ബുറാഖൊത്ത്...(2)
പരിമളം വീശുന്ന ജന്ന
കണ്ടുവല്ലോ ബഹ്ജത്ത്...(2)
പതറിയില്ല ഉറഞ്ഞു തുള്ളും
നരകം കണ്ട് ഹഖീഖത്ത്...