ഹൃദയവാതിലിൽ അമൃത് _ Hudha _ Lyrics : Rashid Calicut _ Singers : Ashkar

 



ഹൃദയവാതിലിൽ അമൃത് തേടിയിലാഹേ നിൻ സ്നേഹദീപമിലെ.


' മുറിവു നീക്കും നാളമെവിടെ '

 ' പുലരി നീട്ടും സൂര്യനെവിടെ '


 ചിതലുകേറിയൊരുയിരുമായി പതിയെ നീറി ഞാനുമെൻ നിഴലും


' ഉടല് തിരയും തമ്പുരാനേ '

' ഉയിരിലുറയും വെണ്ണിലാവേ '



ഹുദാ......

ഹുദാ.. നീ അകലെ മാറി ഇരുളു വീഴ്ത്തരുതേ...




" അഹദേ... ഇനിമേൽ 

 ഞാൻ ചെയ്യുകില്ലൊരു പാപവും...

ഇനിയാ... വഴിയേ 

ഞാൻ പോവുകില്ലൊരു കാലവും.


ഹൃദയം തിരയും തിരു പാപമോചനമേകണേ...


അലിവേ അഹദേ.."


(...........)



യാത്രയാണിഹ ലോകം

ഒരു മാത്രയാണിഹവാസം

അറിയും നിമിഷം വൈകിയോ മനസേ...


റബ്ബല്ലാതെ ഇല്ലൊരു തുണയും.

ഹുബ്ബില്ലാത്തോരീ ചെറു ജീവനിൽ.


കറവീഴുമീ.. ആത്മാവിലെ

കാർമുകി; പെയ്തൊരു പകൽ മതിയിനി.


റൂഹിലേ..റൂഹിനെ..

കഴുകീടുവാൻ.. ഭൂമിയിൽ...


പാതിരാ...താരമായ്..

തെളിയില്ലെ. യാ മദദീ.......


" അഹദേ... ഇനിമേൽ 

ഞാൻ ചെയ്യുകില്ലൊരു പാപവും...


ഇനിയാ... വഴിയേ 

ഞാൻ പോവുകില്ലൊരു കാലവും.


ഹൃദയം തിരയും തിരു പാപമോചനമേകണേ...


അലിവേ.... അഹദേ.... "



(............)



 ഖേദ സാഗര തീരം

 നൊന്തു പാടിയ ഗീതം.

 ഇരുളിന്നിരുളിൽ പൂവിടും പുലരീ..


 കണ്ണില്ലാതെ ചെയ്തു ഞാൻ പാപം.

 ഹഖില്ലാതെ തീർത്തൊരു ജീവിതം.


 കഥതീരുമാ ദിനമോർക്കവേ

നെഞ്ചകം; പൊള്ളിയ കനൽ വീണിത.


 മൂകമായ്... മാനസം..

 നീറിടും...നോവിനേ...

മാറ്റുവാ... നാറ്റുവാൻ

വരികില്ലേ യാ... സ്വമദീ..


" അഹദേ... ഇനിമേൽ 

ഞാൻ ചെയ്യുകില്ലൊരു പാപവും...

ഇനിയാ... വഴിയേ 

ഞാൻ പോവുകില്ലൊരു കാലവും.


ഹൃദയം തിരയും തിരു പാപമോചനമേകണേ...


അലിവേ.... അഹദേ.."



(............)

Post a Comment

Previous Post Next Post