ഹഖ്ഖിന്ന് ഇറങ്ങാൻ വയ്യ...

_ഹാജി അബ്ദുറസാഖ് മസ്താൻറെ പതിനായിരക്കണക്കിന് ആത്മാവിഷ്കാരങ്ങളിലെ ഹഖിന്നിറങ്ങാൻ വയ്യ എന്ന ഗാനമാണാലപിക്കുന്നത്.__

_സ്തുതി സങ്കീർത്തനം, തിരുപ്രകീർത്തനം, സാരോപദേശം, ഇരവ് എന്നിങ്ങനെ പാട്ട് ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹാജി എല്ലാ ഭാഗങ്ങളും  ഹയ്യെന്ന ഇസ്മുൽ ജലാലത് കൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്._


ഹഖ്ഖിന്ന് ഇറങ്ങാൻ വയ്യ... 

ദിക്കൊന്നുറുങ്ങാൻ വയ്യ.... 


_ഹഖായ അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയാണ് സൂഫിയാക്കളുടെ മുഴുസമയവും.ഈ ആനന്ദത്തിൽ നിൽക്കാനും വയ്യ ആ നിക്കപ്പൊറുതിയെ സംബന്ധിച്ചു ആളുകളോട് പറയാനും വയ്യ..._

_ആത്മാനുരാഗ സാഗരത്തിലെ മുത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മീമെന്ന കപ്പലിൽ കയറുക നീ. മുത്ത് നബി(സ) യാണതിൻറെ നാവികർ._


_ഈ ലോകം വളരെ ചെറുതാണ്. അതിലുള്ളവരെല്ലാം മരിക്കും.ആറടി മണ്ണ് മാത്രമാണ് നിനക്കുണ്ടാവുക._



ഹഖ്ഖിന്ന് ഇറങ്ങാൻ വയ്യ

ദിക്കൊന്നുറുങ്ങാൻ വയ്യ

ഹഖ്ഖിൻറോരാലം ഹയ്യാ 2

....ഹഖ്ഖ്.... 


മുഖ്യ ഇമാം മീമ് ചുക്കാനിയാം

(മുത്ത് മുങ്ങിയെടുത്ത് മടങ്ങീടുവാൻ) 2

മുക്കൂട്ടിലാം നാട് മുക്കാട്ടിലാം

(മൂച്ചി വിട്ട് പിരിഞ്ഞാൽ ശവക്കാട്ടിലാ) 2

(അക്കരഴിക്കാൻ വയ്യ

ഇക്കരൊഴിക്കാൻ വയ്യ) 2

ഹഖിന്റോരാലം ഹയ്യാ 2


...ഹഖ്ഖിന്ന് ഇറങ്ങാൻ വയ്യ

ദിക്കൊന്നുറുങ്ങാൻ വയ്യ

ഹഖ്ഖിൻറോരാലം ഹയ്യാ 2

....ഹഖ്ഖിന്ന് .... ..... 


പഞ്ചായത്ത് ബോർഡ് പഞ്ചെഴുത്ത്

(പത്ത് പത്തിരുപത്തി നാലായിരമാ) 2


_ഇസ്ലാമിനെ പഞ്ചായത്ത് പോലെയും അതിലെ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നബിമാരുടെ വഹ്യുകൾ ഔദ്യോഗിക ഉത്തരവുകളുമായി ഉപമിക്കുകയാണ് മസ്താൻ. اليوم اكملت لكم دينكم...  നാം കേൾക്കുന്ന അറ്റമില്ലാത്ത അസ്റാറിൻറെ ഭണ്ഡാരങ്ങളെല്ലാം തിരുനബി മുതൽ ഇ ങ്ങോട്ടുള്ള ഇത്തിബാഇൻറെ ബഹിർ ഗമനങ്ങളാണ്._


പഞ്ചായത്ത് ബോർഡ് പഞ്ചെഴുത്ത്

പത്ത് പത്തിരുപത്തി നാലായിരമാ...) 2

പട്ടാണികൾ തന്ന പട്ടാമ്പികൾ

(പണ്ട് കണ്ടത് കൊണ്ടുള്ള ഭണ്ഡാരമാ... ) 2

(എൻ ചാണടക്കാൻ വയ്യ

മിഞ്ചതെടുക്കാൻ വയ്യ) 2

എന്തൊന്തോരാലം ഹയ്യാ 2


ഹഖ്ഖിന്ന് ഇറങ്ങാൻ വയ്യ

ദിക്കൊന്നുറുങ്ങാൻ വയ്യ.. 2

ഹഖ്ഖിൻറോരാലം ഹയ്യാ 2

....ഹഖ്ഖ്.... .... 


തട്ടാഞ്ചേരി കൊച്ചി മട്ടാഞ്ചേരി

(തപ്പ് നുപ്പാന് തപ്പിന്റോ രപ്പുണ്ണിയേ) 2


_സ്ഥലപ്പേരുകളല്ല ഹാജി ഉദ്ദേശിച്ചത്. തട്ടഞ്ച് കൊണ്ട് അഞ്ചായ ഇസ്ലാം കാര്യമാണ്. പിന്നെ ഒരഞ്ചും അതിലേക്ക് ഒരു അപ്പുണ്ണിയും ചേർത്ത് ആറ് ഈമാൻ കാര്യങ്ങളും._.....


തട്ടാഞ്ചേരി കൊച്ചി മട്ടാഞ്ചേരി

(തപ്പ് നുപ്പാന് തപ്പിൻറൊരപ്പുണ്ണിയേ )2...


_മിഅ്റാജ് രാവിൽ അർശിൽ നിന്നും ലഭിച്ച അഞ്ചുണ്ണികളെ കുറിച്ച്..._ 


അപ്പാലുകൾ അര്ശിലപ്പാലുകൾ 

(തഞ്ച് മൊഞ്ചിന്ന് ഒരഞ്ചാമൻ അഞ്ചുണ്ണിയേ....) 2

(വട്ട് വരക്കാൻ വയ്യ

വിട്ട് പറക്കാൻ വയ്യ) 2

വല്ലാത്തോരാലം ഹയ്യാ 2

...

ഹഖ്ഖിന്ന് ഇറങ്ങാൻ വയ്യ

ദിക്കൊന്നുറുങ്ങാൻ വയ്യ

ഹഖ്ഖിൻറോരാലം ഹയ്യാ 2

....ഹഖ്ഖ്.... 


അമ്മാറത്ത് ഉണ്ട് പൊന്മാറത്ത് 

(അറ്റകുറ്റങ്ങൾ ഒട്ടാകെ വീട്ടിടണേ... ) 2

അബ്ദാദിൻ ജസാഅ്

ഹാജി അബ്ദുറസാഖ് 

(ആശ ദോശങ്ങൾ ഓസാര മാപ്പാക്കണേ... ) 2

(ഹമ്മിന്നുറങ്ങാൻ വയ്യ

ദമ്മിന്നിറങ്ങാൻ വയ്യ) 2

ആരാൻറൊരാലം ഹയ്യാ 2

Post a Comment

Previous Post Next Post