അള്ളാഹ്... അള്ളാഹ്..
യാദൽ ജലാലേ
ആലങ്ങൾക്കുടയോൻ നീയേ ..
അള്ളാഹ് അള്ളാഹ്
വാഹിദേ യാ നൂറേ ...
ഈമാന്റെ വഴി കാട്ടണേ ..
ദിനമഞ്ചും തിരുമുൻപിൽ സുജൂദേകും ഹൃദയത്തിൽ
വരം നൽകി തണലേകൂ റാഹിമായോനേ ....
വരം നൽകി തണലേകൂ റാഹിമായോനേ ...
⦁⦁⦁
ദിക്‌റ് പൊങ്ങും രാത്രികൾ- നിൻ
മദ്ഹിലുണരും സുബഹികൾ...
അടിമകൾക്കുടയോനവൻ ...
അഖിലം പടച്ചവൻ ആണവൻ ..(2)
അല്ലാഹ്... അഹദെ ...
യാ ത്വവാബല്ലാഹ്....
അല്ലാഹ്.... സമദേ...
യാ ഹകീമള്ളാഹ്..
⦁⦁⦁
ഇരുളിൽ നിന്ന് വെളിച്ചമായ്
തിരുവചനമേകാൻ ദൂതരാൽ
പതിതരാം ജനകോടിയിൽ- തിരു
വചനമേകിയ രക്ഷകൻ..
അല്ലാഹ് ... അഹദെ ...
യാ ഖയൂമള്ളാഹ് ...
അള്ളാഹ്...... സമദേ...
യാ സബൂറല്ലാഹ് ....