ഈന്തമരക്കുടിലിൽ | Eenthamarakkudilil | Madh Song Lyrics | Fadhil Moodal | Muflih Panakkad | Ansil Mannarkkad





ഈന്തമരക്കുടിലിൽ 

വാണൊരു ലോക നായകര്

ഈന്തമരത്തണലിൽ 

ഉലകത്തെ ഇരുത്തി നയിത്തവര്...(2)

നെഞ്ചിൽ നിറഞ്ഞ പ്രവാചകര്

മൊഞ്ചിൽ വിരിഞ്ഞ പ്രഭാ മലര്...(2)

ഈന്തപ്പനപ്പായിൽ ശയനം തേടി...

ഈന്തമരച്ചീള് ചൂട്ടും വാളാക്കി...

ഈന്തപ്പനപ്പാടം സൽമാനേകീ...

ഈന്ത മടലന്ന് സുബർഗം നേടി...

സുബർഗത്തിൻ മിഹ്റാബിൽ 

ഒളി തെളി വിളങ്ങുന്നു

സുബ്ഹാനാടൊരുമിച്ച് സുകൃത നാമം...

സുവർണ്ണത്തിൻ മഷിയാലെ 

അർശിൻമേൽ തിളങ്ങുന്നു

സുജൂദാലെ അബുൽ ബഷർ നമിച്ചിടുന്നു...

ആ... തിരുനബി


  (ഈന്തമരക്കുടിലിൽ...)


അജ്ഞത മൂടിയ നയനങ്ങൾക്ക് വിജ്ഞാനത്തിൽ

അഞ്ജനമെഴുതിയതാരാ...(2)

തമസ്സ് തൂത്ത് തുടച്ച് നീക്കിയ

തെളിഞ്ഞ ധാരാ ത്വാഹാ...(2)

നൂറിലും നൂറാം രാജ

കനക നിലാവാം റോജ...(2)

ഖൽബകമിൽ കുഹ് ലഴകായ്

വന്നിടുമോ റാഹാ

തന്നിടുമോ സ്നേഹാ

കാവലേ തിരുനബി...


  (ഈന്തമരക്കുടിലിൽ...)


ഇരുള് പടർന്ന മനങ്ങളിലേക്ക്

വെളിച്ചക്കീറാൽ

വിളക്ക് കൊളുത്തിയ താരം...(2)

ചുട്ട് പഴുത്ത മരുമണലിൽ മരു

പച്ച പുതച്ച ഹാരം...(2)

ത്വൈബയിലണയും നേരം

തൗബയിലലിയും വേഗം...(2)

തൗഫീഖാൽ തൗഹീദിൽ

ചേർന്നുണരും ദേശം

തീർന്നലിയും ധേഷ്വം

തെന്നലേ തിരുനബി...


  (ഈന്തമരക്കുടിലിൽ...)


വൈരക്കല്ലായ് ലങ്കി ജ്വലിക്കും

വൈഡൂര്യത്തിൻ 

വൈരികൾ പോലും നമിക്കും...(2)

വരികൾ നിരത്തി വചസ് തേടിയ

വാക്കുകളിൽ നിറ പ്രണയം...(2)

മൗത്തിൻ നേരം തേങ്ങി

ഉമ്മത്തിന്നു വിതുമ്പി...(2)

മിസ് വാക്കും ളററാകും

എന്നരുളി പേടി

ചെമ്പനിനീർ ഹാദി

സ്നേഹമേ തിരുനബി...

Post a Comment

Previous Post Next Post