രാവണയും നേരമിൽ
സൂര്യശോഭ മായും
പുലരികളിൽ അമ്പിളി
പ്രഭാവമങ്ങു നീങ്ങും...(2)
മങ്ങാതെ മായാതെ ലങ്കി വിളങ്ങും
മുത്ത് റസൂലരെ നൂറിനെ വെല്ലാൻ...(2)
ആവില്ല പാരിൽ ഏതിനും തീരെ...(2)
(രാവണയും...)
പൂമഴ പെയ്യുന്ന കാലം
വഴിയകലും മെല്ലെ മെല്ലെ...
പൗർണമി രാവിൻ നിലാവും
മിഴികൾ ചിമ്മുന്നതല്ലേ...
മഞ്ഞിൻ മലർത്തുള്ളികൾ
തെന്നൽ നിശാ ഗീതികൾ...
എല്ലാം നിലക്കുമ്പൊഴും
മായാത്ത നൂറെ നബീ...
അസ്സ്വലാത്തു വസ്സലാമു
അലൈക്ക യാ മുസ്തഫ...
അസ്സ്വലാത്തു വസ്സലാമു
അലൈക്ക യാ മുർതള...
നേരിൽ ദൂത് സയ്യിദുൽ വുജൂദ്
പാരിൻ നൂറ് നൂറുൻ അലാ നൂറ്...(2)
(രാവണയും...)
കടലിന്നാഴങ്ങളോളം
കവിതകളെന്നും കുറിക്കൂ...
നീലാകാശങ്ങളേഴും
മദ്ഹെഴുതാനായ് നിവർത്തൂ...
മഷിയായ മഷിയാകെയും
മസലായ മസലാകെയും
എല്ലാം നിരക്കുമ്പോഴും
തീരാപുകൾ യാനബീ...
അസ്സ്വലാത്തു വസ്സലാമു
അലൈക്ക യാ മുസ്തഫ
അസ്സ്വലാത്തു വസ്സലാമു
അലൈക്ക യാ മുർതള
നേരിൽ ദൂത് സയ്യിദുൽ വുജൂദ്
പാരിൻ നൂറ് നൂറുൻ അലാ നൂറ്...(2)