സത്യ മതത്തിന്‍ ഉത്തമരെ
സന്‍മാര്‍ഗ്ഗ തേന്‍മലരെ...(2)
സര്‍വ്വ ജനത്തിനുമതിപതിയെ
സഹനത്തിന്‍ നിധിയെ...(2)
യാ നബിയ്യള്ളാ യാ നജിയ്യള്ളാഹ്
യാ മുനവ്വിര്‍ യാ മുബശ്ശിര്‍
യാ മുനീറള്ളാഹ്...
(സത്യ മതത്തിന്‍...)
കലികൊണ്ട കാലത്തിന്‍
കനല്‍ കെടുത്തി
കറയറ്റ സ്‌നേഹത്തിന്‍
ഇതള്‍ വിടര്‍ത്തി...(2)
ഗതകാല പാഴ്ത്തണ്ടില്‍
ഇശല്‍ വിരുത്തി...(2)
ഗതിയറ്റ പെണ്‍ നെഞ്ചില്‍
തണല്‍ പടര്‍ത്തി
മുഖദ്ദസും മുഅത്ത്വറും
മുത്വഹറും മുനവ്വറും
മുസമ്മിലാം നബിയരെ ഗുണമല്ലെ...
മുബശ്ശിറും മുസ്വവ്വിറും മുഅയ്യദും
മുമജ്ജദും മുത്ത് ത്വാഹയല്ലെ...
സാഇദായ് സാബിറായ്
ശാഫിആയ് സബീലായ്...(2)
(സത്യ മതത്തിന്‍...)
ഉശസ്സന്നു കാലത്തിന്‍ തമസ്സകറ്റി
വജസ്സന്നു ലോകത്തിന്‍ മനസ്സുമാറ്റി…(2)
അഹദെന്ന തൗഹീദിന്‍
ധ്വനിയുമെത്തി...(2)
അദബെന്ന പൂന്തോപ്പില്‍ അഴകു ചുറ്റി
മുഖദ്ദമും മുഅഖറും മുഖയ്യരും മുശഫഉം
മുഫള്ളിലാം നബിയോരെ ഗുണമല്ലെ...
മുസവ്വിറും മുനവ്വിറും മുളല്ലിലും
മുതവ്വിജുമൊത്ത ത്വാഹയല്ലെ...
സ്വാദിഖായ് സ്വാബിറായ്
സ്വാഹിബായ് റസൂലായ്...(2)