എനിക്കെന്തൊരിഷ്ടമാണേ | Muthattalinte Pattu | Madh Song Lyrics | AM Noushad Baqavi | Abdulla Fadhil Moodal




എനിക്കെന്തൊരിഷ്ടമാണേ

മുത്താറ്റലിൻ്റെ കൂട്ട്...

എപ്പോഴും നാവിലുണ്ടേ

മുത്ത് റസൂലിൻ പാട്ട്...

മഴമേഘം പാടിടുന്നൊരു പാട്ട്...

മാനത്തെ അമ്പിളി

അതിനൊരു കൂട്ടായൊരുമുട്ട്...

മഴവില്ലോ ആടിടുന്നത് കേട്ട്...

മാനിമ്പപ്പുനബിയോരുടെ

മദ്ഹിൻ താരാട്ട്...

ബഹ്റെല്ലാം മഷിയായ് വന്നാലും

ഖലമെല്ലാം എഴുതാൻ തന്നാലും

നാവെല്ലാം പാടാൻ നിന്നാലും

നാമെല്ലാം ഓതി നടന്നാലും

തീരില്ലാ നബിയേ നബിതൻ പാട്ട്...

തീരില്ല നബിയേ നബിതൻ പാട്ട്...


   (എനിക്കെന്തൊരിഷ്ടമാണേ...)


മാതാവിൻ മടിയിൽ

ഞാനാദ്യം കേട്ടൊരു പാട്ടാണേ

മായാതെ മനസിൽ ഞാൻ

കൊണ്ട് നടന്നൊരു പാട്ടാണേ

മനദുഃഖം വന്നാൽ ഞാൻ

മൂളും നല്ലൊരു കൂട്ടാണേ

മനസിൻ്റെ ഭാരം

അത് മാറ്റാനും ഇത് കുട്ടാണേ...

മഴതൻ താളം പുഴതൻ ഓളം

എല്ലാമെല്ലാം മദ്ഹ്...

പവിഴപ്പൂനബി മദ്ഹില്ലാതെ

ഇല്ലാ ഇല്ലാ കുളിര്...(2)

അംലാകിൻ്റെ ചുണ്ടുകളിൽ

അഫ്‌ലാകിൻ്റെ ചുറ്റുകളിൽ

അഹദോൻ തന്ന മുത്ത് റസൂലിൻ

പാട്ടാണാഘോഷം... (2)


   (എനിക്കെന്തൊരിഷ്ടമാണേ...)


കടലോരം പോയാൽ

എൻ കാതിൽ നബിതൻ പാട്ടാണേ...

കാടിൻ്റെ ഉള്ളിൽ

ആ ഇരുളിൽ പോലും കൂട്ടാണേ...

കാരുണ്യം തേടും

പൂങ്കിളികൾ പാടും ബൈതാണേ...

ലാവണ്യം ചൊരിയാൻ

ഈ ലോകം മൊത്തം മദ്ഹാണേ...

കൺകളടച്ചാലും കണ്ണ് തുറന്നാലും

തീരുന്നില്ല മദ്ഹ്

ഖൽബ് കരഞ്ഞാലും ഒന്ന് ചിരിച്ചാലും

മാറുന്നില്ലാ കുളിര്...(2)

ജന്നാത്തിൻ്റെ ബാബുകളിൽ

മന്നാൻ്റെർശിൻ തൂണുകളിൽ 

പൊന്നാം മുത്ത് റസൂലിൻ്റെ

പേരാണാവേശം...(2)

Post a Comment

Previous Post Next Post