അഹദിന്റെ നൂറായി
പതി മക്കത്തുദിക്കുന്നു
നബി ദൂതർ പിറക്കുന്നു
അജബിന്റെ ഒളിവായി
പതിവായി ജ്വലിക്കുന്നു
പരിഹാരം അരുളുന്നു
ആമിന ബീവി ചിരിച്ചു മഥിച്ചു
രസിച് കൊത്തിച് ഇറയോനിൽ സ്തുദിച്ച്
മനമുള്ളിൽ സുറൂറാകുന്നെ
മുത്തിന് വജ്ഹവർ നളർത്തീടുന്നെ
ഖൽബിൽ പെരുത്ത മുഹബ്ബത്താല
ഒരുത്തനെ വാഴ്ത്തി
അൽഹംദിൻ ഉടയോനെ യാ റഹമാനെ...
(അഹദിന്റെ നൂറായി...)
മലക്കുകൾ ഇറങ്ങുന്നു
നബിയിൽ തൽസമയം
മണിമുത്തിന് പിറവിയിൽ
അജബുകൾ പലതും...(2)
സാവ തടാകം വറ്റി വരണ്ടു
ലാത്തയും ഉസയും പൊട്ടിയുടഞ്ഞു
ഞെട്ടി കുഫിർ പൊട്ടി
ജന്നാത്തിലെ നൂറൊളി കാരണമായി
ജഹ്‌ലിന്റെ ഇരുൾ ഇയോൻ അവൻ പൂട്ടി
അൽഹംദിൻ ഇടയോനെ യാ റഹമാനെ...
(അഹദിന്റെ നൂറായി...)
മുഹമ്മദ് നബി റബ്ബിൻ
റഹ്മത്തായ് തിളങ്ങി
മുസമ്മിലായ് ഖുർആനിൻ
പരാമർശം വിളങ്ങി...(2)
ആലമിൽ നബിയോരെ
സ്വലാവാത്തും ഉരുവിട്ട്
ആഖിറം നബിദൂതർ
ശഫാഅതിൽ ഇടം പെട്ട്...
കോനേ സുബ്ഹാനെ
നിധിയോരുടെ പാതയിൽ ചേർത്തിടണേ നബിയോരിൽ സലാമത്തേകണം തോനെ...
അൽഹംദിൻ ഉടയോനെ യാ റഹമാനെ...