വരി വർണനകൾക്കപ്പുറമാണ്...
ഖാത്തിമുൽ അമ്പിയ നൂറ്...
വഴി വീഥികളിൽ മധുഹാരി ഖൽബിൽ പൊഴിച്ചീടുമീ മുനീറ്...
ചന്തം ചിന്തും പുഞ്ചിരി തുകണ
മൊഞ്ചിത വജ്ഹും...
ചിത്തിര നൂറിൻ ചെഞ്ചുണ്ടിൽ
മധുവൂറും വചനം...
മുസ്തഫ സ്വല്ലള്ളാഹ് ഹബീബി
മുജ്തബ നൂറുള്ളാഹ്...
അഴകിൻ മുല്ല ത്വബീബീ അലിവിൻ നല്ല...
യാ റസൂലള്ളാഹ്....
(വരി വർണനകൾ...)
പാൽ നിലാവിൻ വെണ്മയിൽ താജൊലി പൊൻ കതിരല്ലെ...
പാലകൻ നിധിയായ് കനിഞ്ഞൊരു
അഞ്ചിത നൂറല്ലേ...(2)
അൽ അമീനായ് അത്ഭുതമായ് അഴകിന് ഖമറായ് അതിശയമായ്...(2)
മുസ്തഫ സ്വല്ലള്ളാഹ് ഹബീബി
മുജ്തബ നൂറുള്ളാഹ്...
അഴകിൻ മുല്ല ത്വബീബീ അലിവിൻ നല്ല...
യാ റസൂലള്ളാഹ്...
(വരി വർണനകൾ...)
രാക്കിളിയുടെ അധരമിലൽ അലയിടും
മധു ശ്രുതിയല്ലേ...
രാഗ വരിയിൽ വിരിഞ്ഞിടും സുന്ദര മധുവല്ലേ...(2)
അത്ഭുതമായ് അതിശയമായ്...
ആഖിറ നാളിൻ കാവലതായ്...(2)
മുസ്തഫ സ്വല്ലള്ളാഹ് ഹബീബി
മുജ്തബ നൂറുള്ളാഹ്...
അഴകിൻ മുല്ല ത്വബീബീ അലിവിൻ നല്ല...
യാ റസൂലള്ളാഹ്....