മാലികിൻ തിരു ഔദാര്യം | Malikin Thiru Oudaryam | Song Lyrics | Abu Mufeeda Tanalur | Midlaj Manjeri | Shahabas Tirur


 




മാലികിൻ തിരു ഔദാര്യം...

മാഹിൻ നബിയാം പൂന്താരം...

പതി ഖുറൈശി പൊൻതാരം...

മതിയൊതുക്കി അഹങ്കാരം...

പുത്തു നിന്ന പൂക്കളെങ്ങും 

പൂമണത്തെ പരത്തി...

കാത്തു നിന്ന ഖാത്വിമുന്നബി

വേദവുമായി വന്നെത്തി...(2)


    (മാലികിൻ...)


ഇറസൂലർ കലിമത്തിൻ 

പൊരുളാകെ പരത്തി

ഇറയവന്റമറാലെ നീട്ടി...

ഹിറായിലും വിദാഇലും

അമറുമായി വന്നെത്തി

ജിബ് രീലിൻ വഹ്‌യാലെ നീക്കി...(2)

പോർകളങ്ങൾ വന്നെത്തി...

പോരിടാനും അണിയെത്തി...

ചോര ചിന്തീ സത്യത്തിൽ...

വേരുറക്കാൻ കലിമത്തിൽ...


  (മാലികിൻ...)


മനസ്സിലങ്ങലിയുന്ന മൊഴികളാലവരെ പിഴകളിൽ മറകളെ മാറ്റി...

മഹിമകളുതിരുന്ന ഖുലുഖസൻ അവരെ മനമാകെ പ്രഭ പുരമാക്കി...(2)

മങ്കമാരിൽ മാന്യതയെ...

തങ്കം നൽകി ഹാര്യതയെ...

ഈ ഹയാത്തിൻ മാർഗമിലെ...

ഏറെ മാറ്റം തന്നവരെ...

Post a Comment

Previous Post Next Post