മാസം റബീഇൻ സുദിനം അമ്പിളി
മാനം പൂത്തല്ലോ...
ഇന്ന് മഹ്ബൂബ് മുത്ത് റസൂലിൻ
പിറന്നാളാണല്ലോ...
പുത്തൻ ഉടുപ്പുമെടുത്തു
കുരുന്നുകൾ ആനന്ദത്താലെ...
ദഫിൻ താളത്തിനൊത്ത്
കുസുമ പൂക്കൾ വിരിഞ്ഞല്ലോ...
(മാസം റബീഇൻ...)
ഹഖ് പറഞ്ഞതിൽ മുത്ത് റസൂലിനെ
ഒത്തു എറിഞ്ഞൊരു കാലത്ത്...
സത്യ മതത്തിൻ വിത്ത് മുളക്കാൻ
ത്യാഗം ചെയ്തൊരു പൂമുത്ത്...(2)
നേർവഴിക്കായി മാതൃക ഇവര്
നെഞ്ചിൽ സ്വർഗ പൂമലര്...
റബ്ബ് വാഴ്ത്തിയ സ്നേഹ നിലാവ്
ഹുബ്ബിലൊഴുകും തെളി നീര്...
യാ നബീ യാ റസൂൽ
യാ ഹബീബള്ളാഹ്...(2)
യാ നജിയള്ളാഹ്
മുത്ത് യാ ശഫീഅള്ളാഹ്...(2)
(മാസം റബീഇൻ...)
മഹിളകൾക്കെന്നും മോചനം നൽകി
മാതൃക കാട്ടിയ നേതാവ്...
മാനവർക്കെല്ലാം തുല്ല്യ നീതിയിൽ
മാനമതേകിയ മാനിതര്...(2)
ധ്യാന ശീലർ കർമധീരർ
ധർമ പാലകരായവര്...
ലളിത ജീവിതം പുൽകി ലോകം
സ്വീകരിച്ചൊരു സ്നേഹിതര്...
യാ നബീ യാ റസൂൽ
യാ ഹബീബള്ളാഹ്...(2)
യാ നജിയള്ളാഹ്
മുത്ത് യാ ശഫീഅള്ളാഹ്...(2)
(മാസം റബീഇൻ...)
എരിപൊരി കൊളളും മഹ്ശറയിൽ
തണി ഇല്ലാതാകും നേരത്ത്...
ശഫാഅത്തിൻ തിരു വെട്ടവുമായി
മുന്നിൽ വരുന്നൊരു പൂമുത്ത്...(2)
മൗത്തിൻ നേരവും റബ്ബിനോടായ്
ഇരന്നതും എന്റെ ഉമ്മത്ത്...
അർശിൻ പൊരുളായുളള സുറൂറിൻ
മദ്ഹുകൾ പാടാം സുദിനത്തിൽ
യാ നബീ യാ റസൂൽ
യാ ഹബീബള്ളാഹ്...(2)
യാ നജിയള്ളാഹ്
മുത്ത് യാ ശഫീഅള്ളാഹ്...(2)