പുണ്യ മദീനത്ത് സിദ്ദിഖുമുമറുമൊത്ത്
മയങ്ങും റസൂലുല്ല...
പൂമണം വീശും റൗള കണ്ടെന്റെ ഖൽബിലുള്ള
കൊതിയെന്ന് തീരുമള്ളാ...
അസ്സലാമുഅലൈക യാ ഹബീബി..
അസ്സലാമുഅലൈക യാ ത്വബീബി..
°°°°°°°°°°°°
മാതൃകാ പരം മഹത്വമേറിടും ആ ജീവിതം
മാന്യത നിറഞ്ഞ ദീപം എങ്ങും പ്രഭ പൂരിതം (2)
ഹിദായത്തിൻ മധുര സത്ത് പകർന്നു തന്ന കണ്മണി (2)
അസ്സലാമുഅലൈക യാ ഹബീബി..
അസ്സലാമുഅലൈക യാ ത്വബീബി..
°°°°°°°°°°°°
എത്ര ജനം എത്തിടുന്നു സവിതമെങ്ങും സാദരം
പൂത്തുലഞ്ഞിടുന്നു എന്റെ ഖല്ബിലാശ പൂമരം (2)
അരികിലെത്തി അഴക് മുത്തി അകമതൊന്ന് ആസ്വദിക്കുവാൻ (2)
അസ്സലാമുഅലൈക യാ ഹബീബി..
അസ്സലാമുഅലൈക യാ ത്വബീബി..
°°°°°°°°°°°°
മുർസിൽ അർഷ് പദവി നേടും മുത്ത് നൂറ് മുജ്തബ
മനസിനൊളിവ് പകരുമെന്റെ മലർപൂവിന്റെ മർഹബാ.. (2)
ഖമറുദിച്ച കഥനമെന്റെ ഖൽബിലെന്നും തെളിയ്ണ് (2)
അസ്സലാമുഅലൈക യാ ഹബീബി..
അസ്സലാമുഅലൈക യാ ത്വബീബി..