തുഷാര കാറ്റ് വരുന്നത
നറുമണം പരന്നിത
മദ്ഹിന് മധുരമേകി വന്നിത.. എന്നും
മനമിൽ പരിമളം പരക്കലായ് .. തെന്നൽ
പച്ച ഖുബ്ബ തഴുകി വന്നുരക്കലായ്
......
കാല മുറഞ്ഞ് പോയ ഹൃത്തിൻ കരുത്ത്..
ആലമറിഞ്ഞ അനേക വൻ മുഅഃ ജസത്ത്.. (2)
ത്യാഗ മുഖം നിറഞ്ഞ വഴികൾ തണുത്ത്
ഇഹ സൗക്യംവെടിഞ്ഞ മാണിക്യ മുത്ത്
ആമ്പലമ്പി അമ്പു ജമ്പല്.. ത്വാഹാ
ആധിയാകൃത മർത മമീറ്... (2)
.....
പൂർണ പ്രശോഭിതമാം ഗേഹം ഹസീന
പൂമതി വാണിടുന്ന ലോകം മദീന (2)
മലരിവരാർക്കെന്നും നൂറുൽ അമീന...
മക്ക മണലാറിൽ ദൂദർ കുലീന.. (2)
ആമ്പലമ്പി അമ്പു ജമ്പല്.. ത്വാഹാ
ആധിയാകൃത മർത മമീറ്... (2)