പുന്നാര നബിയെ ഞാന്‍ കാണുന്നതെന്നാ..
പുന്നാര റൗളയില്‍ പോകുന്നതെന്നാ
പൂ മണം വീശുന്ന റൗള സുവനത്തില്‍
പോകുന്നതെന്നാണ്... ഹൃദയം ചേരുന്നതെന്നാണ്..
= = = = = = = = = = = = = = = = = = =
പാപം പെരുത്തൊരു പാപിയാം ഞാനിന്നു
പരനോട് യാചിക്കുന്നു .... 2
പരിശുദ്ധ പെരിയോനോടായെന്നും കരുണക്കായ്
അതിയായി ആശിക്കുന്നു.... 2
എന്നാണ് ഖല്‍ബകം സല്‍വനമായി
സല്‍കര്‍മ പുഷ്പങ്ങള്‍ പൂവിടുകാ .....2
= = = = = = = = = = = = = = = = = = =
സ്വലാത്തിന്റെ രാഗങ്ങൾ തംബുരു വീട്ടുവാൻ
സൗഭാഗ്യം ഏറെ നീ നൽകിടള്ള.. 2
സവിധത്തിൽ വന്ന് സലാമൊന്നു ചൊല്ലുവാൻ 2
സദയം നീ സൽവിധി നൽകിടള്ള 2
മദീനത്ത് വരുവാൻ പൂതിയുണ്ട്...
മധുര മദ്ഹും ആശയുണ്ട്..