തങ്ക ബദറ് ചൊങ്കാരം മുസ്തഫ
ത്വൈബ നഗറ് മന്ദാരം മുസ്തഫ...(2)
തെന്നൽ തിരൂ തിങ്കൾ ഗുരു മുസ്തഫ...(2)
തെളിയും മണിദീപം നബി മുസ്തഫ...(2)
(തങ്ക ബദറ്...)
മന്ദഹാസ പൂമുല്ല വദനം പ്രശോഭനം
മന്ദിരം സുവർഗത്തെ വെല്ലുന്ന ശോഭനം...(2)
അമ്പിളി പൊന്നൊളി ആദര തെളി...(2)
നിലാവ് പൂത്തതോ ആ സാന്ത്വനം
സലാമിലാക്കുമേ സങ്കീർത്തനം...(2)
ഉദിച്ച തിങ്കളോ യാ നബി സലാം...
വിതച്ച പൂക്കളോ ആ പുകൾ കലാം...(2)
(തങ്ക ബദറ്...)
മാരിവില്ലിൻ അഴകൊത്ത
നയനങ്ങൾ സുന്ദരം
മാതൃക വഴി പകർന്ന
മൊഴികൾ മനോഹരം...(2)
ചെങ്കതിർ മൊഞ്ചിലും ചാരുതാ നബി...(2)
ഫലാഹിലേക്കൊരു പാലം നബി...
കലാമ് കൊണ്ടൊരു സാലം നബി...(2)
ഉദിച്ച തിങ്കളോ യാ നബി സലാം...
വിതച്ച പൂക്കളോ ആ പുകൾ കലാം...(2)