വദനം നിലാവിൻ അഴകാണ് | Vadanam Nilavin Ayakan





വദനം നിലാവിൻ അഴകാണ്...

വരികളിലേറും ശ്രുതിയാണ്...

വചനമതാത്മ സുഖമാണ്...

വഴികളിൽ സുഗന്ധപ്പൂ മണമാണ്...(2)

അജബുകളനവധിയാൽ വിരിഞ്ഞൊരു മലരാണ്... അഹദവനഖിലരിലായ് കനിഞ്ഞൊരു നബിയാണ്...(2)


   (വദനം നിലാവിൻ...)


അകലെ ഓർമ്മകൾ

വസിക്കുന്നൊരിടമാണ്...

അരികിൽ ചേർന്നിടാൻ

കൊതിക്കുന്നൊരഴകാണ്...(2)

എന്നും മദീനത്തായെന്റെ മദ്ഹൊഴുകും...

ഒന്നു കാണാനായെൻ ഖൽബും

കൊതി പറയും...(2)

മതി മലരേ മധുവഴകേ

മതി നബി മെഹബൂബേ...(2)

جئت إلى روضتك قلبا معشوقا...(2)


   (വദനം നിലാവിൻ...)


നിറയും കണ്ണു നീർ

നിശകളിലിശലൊഴുക്കും...

വിടരാതാശയിൽ വിരഹത്തിൻ വ്യഥയൊരുക്കും...(2)

എന്നും ചുണ്ടിൽ മുത്തിൻ

സ്വലവാത്ത് നിറയും...

മുത്തിൻ മദീനത്തൊന്നെന്റെ

കനവുറങ്ങും...(2)

നിനവുകളിൽ നിറമലരായ്

വിടരുമെൻ മതി നൂറേ...(2)

جئت إلى روضتك قلبا معشوقا...(2)

Post a Comment

Previous Post Next Post