പുകഴ്ത്തി പരനനന്തമായ്
പുലർത്തി പൊരുൾ പതി രൂപമായ് (2)
മഹാ രാജ ധാനി തനി സ്വർഗ്ഗ ഭൂമി
ബഹു കേമ കീർത്തി പരം റമ്മ് മൂർത്തി
സ്വരം കൊടുത്തദീശയ ദീൻ നിവർത്തി
ജഗം അഗം അതിലിണ ഉണ്ട് വരുത്തി (2)
മലർ വിരിയും വനം മാടി വിളിച്ചാൽ
മറുത്തൊരു ചിന്ത എന്തകനാ
(പുകഴ്ത്തി)
ചിന്തയാകെമാകം പൂകി മുന്തും കീർത്തികൾ
ചെമ്മലർ മൂസമ്മിലരായ് വാഴും തിങ്കൾ (2)
വന്ധുര ചൈതന്യം കാട്ടി നിസ്തുല പതവി നീട്ടി (2)
ഹൃത്തിലഹദിൻ മധുര കലിമയും ഊട്ടി
വൃത്തമിരുജയ കൊടിലായ് നാട്ടി
നമ്മെ ചേർത്തെ മുന്നിൽ നയിക്കാൻ
ഈ ഗുരുവല്ലാതാരുണ്ട്
മുന്നെ വന്ന നബിമാർക്കെല്ലാം
ഈ റസൂലിന്ന് വേരുണ്ട്
(പുകഴ്ത്തി)
ഉജ്ജ്വല പ്രയാണം കൊണ്ട രാഗ വീഥികൾ
ഉത്ഭവത്തെ നേരിൽ കണ്ടുണർന്ന ചിന്തകൻ (2)
കാഞ്ചന കിരീടം ചൂടി അഞ്ചിത പ്രകാശം തൂകി (2)
വിശ്രുത വിളംബരമ ക്ഷണമോതി
അനശ്വര നിരീക്ഷകനാ മൊഴി സാക്ഷി
സർവ്വ ലോക പടപ്പുകളിൽ...
ദിവ്യാരാം പിതാവിന് നൂലുണ്ട്...
സാധ്യമാകും ഭാഷയിലീ പുകൾ... തീരുകയില്ലെന്നറിവുണ്ട് .....
(പുകഴ്ത്തി)