ആകാശത്തിലൊരമ്പിളിയാണോ...
ആഴ കടലിലെ മുത്തുകളാണോ...
ആമ്പൽ കുളത്തിലെ
താമരയോ റസൂലുള്ളാ...
വൈദൂര കുന്നിലെ
മഞ്ചരിയോ ഹബീബുളളാ...
വർണിക്കാൻ ആവുക ഇല്ലല്ലോ...
(ആകാശത്തിലൊരു...)
മരുഭൂമിൽ മരുപച്ച വിരിയിച്ച മലരെ... മണിമക്കത്തുദയത്താൽ
അതിശയ ജീവെ...(2)
ആശിച്ചൊരാശാ പൂക്കളെ...
ആരും കൊതിക്കും തെന്നലെ...(2)
(ആകാശത്തിലൊരു...)
സ്നേഹത്തിൻ കുളിർ മഴ
പെയ്തൊരു ജീവെ...
റഹ്മത്തിൻ തോപ്പിലെ അരുമ നിലാവെ...(2)
ആശിഖ ആശാ തെന്നലെ...
ആരും കൊതിക്കും തെന്നലെ...(2)