നൂറെ പൂമതി അങ്ങുറങ്ങും സന്നിധി...

 നൂറെ പൂമതി അങ്ങുറങ്ങും സന്നിധി... 

പതി മദീനാ പൊൻ തട്ടിൽ

ചെന്നണയാൻ കൊതി...(2)


അധിപതി പെരിയോനെ

നീ വിധിയരുളിട് കോനെ...

സദ ഇത ഇരവാണേ

തൗഫീഖ് താ റഹീം... (2)

(നൂറെ..)


സുരപതി സരണി- സുകൃതം

വിതച്ചൊരു ധരണി...

സുബ്ഹാന്റെ സമ്മാനം

തിരു ഗുരു മദനി...(2)


അഖില ലോക സയ്യിദീ

അകമിലെ മഹൽ നിധി

ആറ്റലെ മുഹമ്മദീ

അർശിലും മഹോന്നതീ...(2)

(നൂറേ...)

✨✨✨✨✨✨✨✨✨✨✨✨

ഉമ്മത്തിൻ സാന്ത്വനം

ജന്നത്തിൻ പൂവനം

ത്വാഹാ റസൂലുള്ളാ...

ഉന്നതി മർത്തബ

സന്നിധി അർശിലായ്

താരക പൂമുല്ല...(2)


ആകെ പടച്ചോൻ പടച്ച പടപ്പിനു സയ്യിദരായുള്ള...

ആലത്തിനാകെ റഹ്മത്ത് തന്നവരെന്റെ നബിയുള്ള.. (2)

(ഉമ്മത്തിൻ..)


അന്ന് ബദറിൽ അടര് ജയിച്ചുള്ള..

 അൽ അമീനായവരെന്റെ നബിയുള്ളാ...(2)

        ആരംഭ പൂ നിലാ.. ആദര കാമില

         സ്വല്ലി അലാ  മൗല...

         ആറ്റൽ നബിയുന അമ്പർ ശെഫിയുനാ

          സയ്യിദുനാ സൈനാ...


✨✨✨✨✨✨✨✨✨✨✨✨

മണൽ ചൂടിൽ ഉമയ്യത്തിനടിയേറ്റ്

ഉരുകും ബിലാലിന്റെ ചാരെയണഞ്ഞിട്ട്

മോചനം വാങ്ങിയ പേരാണ്

മണൽ കാട് താണ്ടുവാൻ

മാണിക്ക്യ കല്ലിന് മടിതട്ടൊരുക്കി.. കാവലായ് നിന്നപ്പോൾ

(റഫീഖായ് വീഴ്ത്തിയ പുകളാണ്...) 2


ഉമ്മത്തിലെന്നും മിന്നത്തിൽ മുന്തും

ഹിമ്മത്തിലെന്നും മുമ്പെത്തി നിന്ന

സിദ്ധീഖുൽ അക്ബറ് ഖാജാ...

ഒന്നാം ഖലീഫയാം റോജാ...

                                         (മരു മണൽ )

 ✨✨✨✨✨✨✨✨✨✨✨✨

രാക്കിളി പാട്ടിന്റെ ശ്രുതിയിൽ ലയിച്ചു ഞാൻ

രാവുറങ്ങാതെ ഇരുന്നു...

രാഗാർദ്രമാം സ്വര ഗീതിയിൽ ഞാനെന്റെ

(ത്വാഹാവിൻ മദ്ഹിൽ അലിഞ്ഞു... ) 2

(രാക്കിളി പാട്ടിന്റെ )


(ആനന്ദ തീരത്തെ ആകാശ യാത്രയിൽ

മിഅ്‌റാജ് രാവിൽ പറന്നവരെ...

ആലം ഉടയോന്റെ ആ തിരു സന്നിധി

പൂകിയ ത്വാഹാ മുഹമ്മദരെ.. )2

അർവാഹും അംലാക്കും അകമാലെ അഖിലവും

മദ്ഹുകൾ പാടുന്നു തിരു ദൂദരെ... (2)


(രാക്കിളി പാട്ടിന്റെ )

✨✨✨✨✨✨✨✨✨✨✨✨

പാപി പാടും ഗാനമിതാ..

പൊൻ മദീന തന്റെ  കഥ (2)

ഉള്ളിലെന്നും പൊൻ നബിയാണ്..

ജീവായ്.. പൂവായ്..

കാത്തുവെച്ച തേൻ നിധിയാണ്...

ജീവായ്.. പൂവായ്..

കാത്തുവെച്ച തേൻ നിധിയാണ്...

(പാപി പാടും ...)


( ജാഹിലിയ്യ കാലം ബഹു ദൈവ ചിന്ത ഏറ്റം...

അക്രമത്തിലാടും..ഇരുളിൽ കുളിച്ച നാടും..) 2


( ആ പുണ്യ നബി ഉദിയായ്...

പൂവും കുളിരായ്...

ഇസ്സത്തിൻ ദീനും തളിരായ്..

ഇശ്ഖിന്റെ തേൻ കണമായ്... )2

✨✨✨✨✨✨✨✨✨✨✨✨

യാഹബീബി യാ സനദി യാ റസൂലല്ലാഹ്... (2)


മുഹമ്മദ്‌ റസൂലുല്ലഹ് കിനാവിലൊന്നണയുവാൻ 

ഇനിയെത്ര രാവുകൾ ഞാനുറങ്ങണം...

ബദ്റൊളി തൂകുന്ന പുന്നാര പൂമുഖം

കാണുവാൻ ഇനിയെത്ര കാത്തീടണം...


ഇരവുകൾ പകലായി പുലരുന്നു 

പതിവായി താമര പൂമേനി കണ്ടതില്ലാ... 

പ്രഭയേകി ചിരി തൂകും നൂറുതമാമിന്റെ

തിരു വെട്ടം കാണുവാൻ കഴിഞ്ഞതില്ലാ...(2)

യാ ഹബിബി യാ സനദീ യാ റസൂലള്ളാ...(2)

✨✨✨✨✨✨✨✨✨✨✨✨

നക്ഷത്ര മേഘമാണോ 

വർണം വർഷിപ്പൂ മാനമാണോ 

ദർശിപ്പാൻ ആശയേറും 

തിരു മുർഷിദിൻ ഭാവമേതാ...(2)


കരയോളം വരയായും കടലോളം വർണനയും...(2)

ഏകിയാൽ തീരാത്ത ആരംഭ നബിയല്ലേ...

(നക്ഷത്ര...)


ഭൂമി അഹങ്കാരം ചൊല്ലും തിരുവാസത്താൽ 

വാനം പാടും മിഅറാജിലെ വിശേഷത്താൽ...(2)

ലോകം വാഴ്ത്തുമെന്നും മുഹമ്മദ് റസൂലുള്ള

അശ്ഹദു അന്ന മുഹമ്മദു റസൂലുള്ളാ...(2)

(നക്ഷത്ര...)

Post a Comment

Previous Post Next Post