ത്വാഹ യാസീൻ നബീ
ത്വാഹിർ കാമിൽ നിധി 2
വാഴും ത്വയ്ബാ '..........
കണ്ണിൽ കാണാൻ കൊതിയേറും ത്വീബാ......
ഖൽബിൽ ഇശ്ഖിൻ കനി മെഹബൂബ ....
3
അനുരാഗ സുരഭില ചന്തം തരളിതഗന്ധം തീർക്കും ഭൂമി
ഖാത്തിമുൽ അമ്പിയാ തൻ
പോരിശ പൂക്കും മഹത്വം
അലിവേകി കുളിരല ചൊരിയും
തിരുനബി പുകളുകൾ
ചന്തം തീർക്കും
മനമാകെ ആശകളേറും
സുദിനം ഇന്നേ
സുദിനം ഇന്നേ... 2
തിരു റൗള 2
ചാരെയണയും നേരമിൽ
തിളങ്ങുമെ
ആശിഖിൻ ഹൃദയം
ശോഭയിൽ ..... 2
ആദര സാദര
ശോഭിത വജ്ഹൊളി
തിങ്കൾ നബിയുള്ളാ ....
ആലമിൽ ആകെയും
പൂരിത പൊന്നൊളി
മുസ്ത്ഥ സ്വല്ലള്ളാ ....... 2
ആരും വഴത്തിടും പോരിശ കൾ
ത്വയ്യിബ്ബ് സയ്യിദരെ....
ആകെയും കേട്ടതാ ശുഹ്റലകൾ
ഹാമിദ് പൂമലരെ ....2
(ആദര സാദര )
പകരുന്നിതാ ത്വാഹ വസന്തം
ത്വയ്ബാ പതിയുടെ
മണ്ണതിലായ് ....
ഉയരുന്നിതാ സ്നേഹ സുഗന്ധം
തിരുനബി തങ്ങളെ
നാമമിലായ്.....
ഖാത്തിം .....നൂറെ
മുത്തൊളി സയ്യിദരെ
റാഹിം റബ്ബിൻ
സ്നേഹിത ബശറൊളിയെ....
മോഹം....
പൊതിയുന്നൊരു മേനിയാൽ ആകെയും
അത്ഭുതമേറിടുമേ ....
ദാഹം....
തീരാത്തൊരു മനമാൽ
ആശിഖിൻ ഖൽബകം തേടിടുമേ ....... 2
ആലത്തിൻ ചന്ദ്രികചന്തം
ആമീനാബീവി തൻ ഗന്ധം 2
തിരു നബി മദ്‌ഹൊലി മധുരിത മഴയായ്
അനുഗ്രഹം ചൊരിയും നേരം ...... 2
താരകം തോൽക്കുന്ന
വജ്ഹഴകും ചേരുന്ന
തിരുത്വാഹ വാഴുന്ന റൗളയിലേ ......
അണയാനായ് കൊതിയേറെ ....
അഭിലാഷം
അതുമേറെ ...
ആ തിരു സന്നിദ്ധിയിൽ
ചേർത്തിടണേ ....
( താരകം )
(_)