കതിരൊളിയാം കനക ദീപം
ഖാതിമുന്നബിയെ...(2)
ഖമറുദിച്ചത് പോലെ മണ്ണിൽ
വന്നൊരു നിധിയെ...
ഉലകിലഖിലം പ്രകാശമേ
ഉടയവന്റെ ദാനമെ...(2)
മക്കപതിയിൽ അന്നതാ...(2)
മുഖ്യ ഖുറൈശി വീട്ടിൽ വന്നതാ
ഹഖൊളി ദീപം കൊണ്ടതാ...(2)
(കതിരൊളിയാം...)
മദിയൊത്ത മദീനത്തെ മണിയറ...
മണിയറയിലെ തിരു ശറഫരാം...
ശറഫരഖിലം പ്രബഞ്ചമാകെ റഹ്മത്തായവരാം...
റഹ്മത്തുൻ ലിൽ ആലമീന ത്വാഹാ മുജ്തബരാം... ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ...(2)
(കതിരൊളിയാം...)
ഇതിഹാസമെഴുതിയ ബശറരെ...
ഇസ്ലാമിൻ മരതക ബദ്റരെ...(2)
ബദ്റ് പോലെ കത്തും നാമം യാ റസൂലള്ളാഹ്...(2)
യാ റസൂലെ യാ ഹബീബെ യാ നബീയള്ളാഹ്... ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ...(2)
(കതിരൊളിയാം...)
കൊതിയുണ്ട് മദീനത്തൊണഞ്ഞീടാൻ...
വിധി തരൂ അധിപതി അഹദോനെ...(2)
അഹദ് സ്വമദേ തുണച്ചിടേണേ
മോഹം തീർത്തിടണേ...(2)
അകമിലുണരും അനന്തമോഹം ശമനമേകിടണേ... ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ...(2)