അമ്പരമാകെ തിളങ്ങി വിളങ്ങും
താരം നോക്കിരസിക്കും
അമ്പിയരാജാവിൻ
തിരു മുഖമേ കാട്ടണേ...
ഇമ്പമതോടെ തുമ്പികളായി
പാറും പുണ്യ സ്വഹാബ
തമ്പിടും ആ തിരു
പുണ്യ ബഖീയിൽ ചേർക്കണേ...(2)
ആ തിരുബന്ധം കൊണ്ട് നടന്നാൽ
എന്തൊരു ചന്തം സുബ്ഹാനേ...
തിരുനബി ഗന്ധം കൊണ്ട് മരിച്ചാൽ
എന്തൊരു ഭാഗ്യം റഹ്മാനെ...
ആരോരും തുണയില്ലാതകം
നൊന്ത് കരയുമ്പോൾ
അകതാരിൽ തഴുകുന്ന നൂറേ...
എന്റെ- ആളുന്ന
ഹൃദയത്തിന്നടിത്തട്ടിലിരുന്നിട്ട്
ആശ്വാസം പകരുന്ന ജീവേ...(2)
കദിർകത്തും റസൂലിൻ്റെ
വരവെത്തും കിനാവിന്റെ
ദിനവും കാത്തിരിപ്പാണേ...
എന്നും - കരൾപൊട്ടും
സ്വലാത്തിൻ്റെ ഹരം പൊട്ടീട്ടബീബിൻ്റെ
മദ്ഹും കേട്ടിരിപ്പാണേ...
എൻ്റെ - മനസ്സെന്ത് കുളിരാണേ...(2)
സ്നേഹിച്ചാൽ ഉടനെത്തി
ഹൃദയത്തെ കവരുന്ന
നോവിക്കാനറിയാത്ത തിരുദൂതരേ...
മോഹിച്ചാൽ അടുത്തെത്തി
മനസ്സിനെ പുണരുന്ന
ദ്രോഹിക്കാനറിയാത്ത മഹ്മൂദരേ...(2)
മക്കാവിട്ടന്ന് റസൂല് പിരിഞ്ഞ്
കരഞ്ഞ് കടന്ന് മദീന
ഹഖായവനേകിയ പൂമടിതട്ടെന്തൊരു സീനാ...
മൺതരി പോലും പുഞ്ചിരിയായ്
പുണ്യ മദീന സുന്ദരിയായ്
ഫളലുകൾ മഴയായ് പെയ്തന്ന്
മുതൽ പിന്നെന്തൊരു കേമമതായ്...(2)
പിരിശത്തിൽ പൊതിഞ്ഞെത്തിയ
അൻസ്വാരീങ്ങളേ...
പ്രിയമുള്ളതൊക്കെ
നൽകിയ മുഹിബീങ്ങളേ...
ത്വാലഅൽ ബദ്റുപാടിയ കുരുന്നുകളേ
ത്വാഹാ റസൂലിൽ ചിരി വിരിയിച്ചോരെ
വിരിയിച്ചോരെ....(2)
പുണ്യ മദീനയൊരുങ്ങുകയായി
പുണ്യമിറങ്ങിയ പൂവനിയായി
പുണ്യ നബിയും തങ്ങുകയായി...(2)
സ്വർഗത്തിൻ കവാടങ്ങൾ തുറക്കുന്നോരേ...
സ്വത്തെല്ലാം ദിനിന്നേകിയ സ്വഹാബാക്കളേ
സ്വഹാബാക്കളേ....