ഇനിയീ മണ്ണിലുണ്ടോ
ഹബീബിനെ പോലൊരു ജന്മം
അനന്തമാം ജ്ഞാന പ്രഭാവം
അഹദിന്റെ ആ വരദാനം
അഴകിന്റെ അഴകൊരു താരം
നമ്മളിലാര്‍ക്കു സമാനം
ആയിരം സൂര്യന്‍ ഒന്നിച്ചുദിച്ചാലും
ആവില്ല നൂറിന്‍ അരികത്തു ചേരാനും
പ്രതീക്ഷയില്ലാ മരുഭൂവില്‍ പ്രകാശമായി വന്നോര്
പ്രപഞ്ചമുണ്ടെങ്കില്‍ നൂറിന്‍ വുജൂദിന്നും പിന്നീട്
സയ്യിദാണോര്
ബാങ്കൊലി ഭൂവില്‍ നിലക്കാത്ത കാലങ്ങള്‍
കേട്ടിടും നൂറിന്‍ ഇസ്‌മെണ്ണും നിമിഷങ്ങള്‍
ഹദാശരായി നാം അലയുമ്പോള്‍
പ്രതീക്ഷയായി നബിയുണ്ട്
അഗാതമായി ഇഷ്ഖറിയുമ്പോള്‍
ഹബീബേകും സുഖമുണ്ട്
ആ കരം ഉണ്ട്