മനസിൽ ത്വയ്ബ വസന്തമേ...
പുണ്യ മരീചിക തീരമേ...(2)
പൂനിലാ മദീനയിൽ...(2)
പരിമള സുമമേ... അസ്സലാം...
(മനസിൽ...)
കനകപ്പതിയിൽ പോയിടുവാൻ
കാഞ്ചന മോഹമായ്...
കതിരൊളി നൂറിൽ അണഞ്ഞിടുവാൻ
അഭിലാഷം നിറവായ്...(2)
അഷ്റഫുൽ ഖൽഖ് ഹബീബോരെ...
അരമന റൗളയിൽ വാണോരെ... അങ്ങയിലെത്തിടാൻ കൊതിയേറെ...
(മനസിൽ...)
അസുലഭമായൊരു ഹർഷമഴ...
ഉള്ളിൽ പെയ്തീടും...
ആറ്റൽ റസൂലിൻ പൂങ്കാവിൽ
കൂടുവാൻ തുണച്ചാൽ...(2)
സൗഭാഗ്യം നീ എന്നു തരും...
സദയം ഇനിയും ഞാൻ തേടും... സഫലീകരിക്കണെ യാ അല്ലാഹ്...
(മനസിൽ...)
ഇഷ്ടപ്പനിമതി ഒളിവേകും
ഇമ്പ മദീനയിൽ...
ഇനിയൊരു നാളിൽ ചേക്കേറാൻ
ആശാ ചിറകിൽ ഞാൻ...(2)
തുളുമ്പിടും മനസിൻ മണിച്ചെപ്പ്...
തിങ്കൾ തീരമിൽ എത്തിക്ക്...
നാഥാ വീണ്ടും തേടുന്നു...