ആറ്റൽ റസൂലിൻ മേനി മുറിവേറ്റ നേരം ഭീതി
ആ നിണമറിഞ്ഞ വീഥി തിരു ത്വാഇഫിന്റെ ഭൂമി
തിരു ത്വാഇഫിന്റെ ഭൂമി....(2)
(********)
ആ കല്ലുകൾ വിതുമ്പി കണ്ണിൽ പെടാതെ നോക്കി
ശറഫുറ്റ മേനി തുളക്കാൻ എടുക്കല്ലെ എന്നു കെഞ്ചി.....(2)
എടുത്തപ്പോൾ കുതറി മാറാൻ കൈ പിടിയിൽ പിടഞ്ഞു പോയി
കൈ വിട്ട കല്ല് പതറി ഒഴിഞ്ഞെങ്കിലെന്ന് തേടി
മുത്തിന്റെ മേനി നോവാൻ എനിക്കാവുകില്ല തേങ്ങി
പതിക്കാതെ കുതറി നോക്കി അത് പ്രിയ ഹബീബ് വാങ്ങി
(********)
ശറഫായ മേനി കീറി നിണം ചിന്തി കല്ല് പാറി
അവരന്ന് ആർത്ത് കേറി നബിയോരെ നേർക്ക് ചീറി....(2)
ജീബ്‌രീല് വന്ന് തേടി അനുവാദം വേണം ചൊല്ലി
നാശം അവർക്ക് വേണ്ടി ഒരുക്കുന്നിതാ ഈ ഭൂവിൽ
അരുതെന്ന് മുത്ത് തേടി അവർ പാവമല്ലെ ചൊല്ലി
ഇത് എന്ത് കനിവ് നബിയേ ഞങ്ങൾക്കാവുകില്ല നിധിയേ
(******)
ഒരു രക്ഷയും ഇല്ല പൊളി സാനം
ReplyDelete